ആപ്പ്ജില്ല

ക്രിസ്റ്റ്യാനോയുടെ ചുമലിലേറി റയൽ സെമിയിൽ

സൂപ്പര്‍ താരം ക്രിസ്റ്റയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോളുകളുടെ മികവില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫു

TNN 13 Apr 2016, 9:02 am
സൂപ്പര്‍ താരം ക്രിസ്റ്റയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോളുകളുടെ മികവില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ സെമി ഫൈനലില്‍ എത്തി. വൂള്‍ഫ്സ്ബര്‍ഗിനെതിരെ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ഗോള്‍ നേട്ടമാണ് റയലിന് സെമി ഉറപ്പിച്ചത്. സ്വന്തം ഗ്രൗണ്ടായ സാന്തിയാഗോ ബെര്‍ണാബുവില്‍ ചൊവ്വാഴ്ച രാത്രി നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്. മൂന്ന് ഗോളും ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഇതോടെ ഈ സീസണില്‍ ക്രിസ്റ്റ്യാനോയ്ക്ക് 16 ഗോളുകളായി.
Samayam Malayalam cristiano ronaldo hat trick takes real madrid into champions league semis
ക്രിസ്റ്റ്യാനോയുടെ ചുമലിലേറി റയൽ സെമിയിൽ


15, 17, 77 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. ഇതോടെ ഇരുഫ പാദങ്ങളിലുമായി 3-2 ഗോളിന്‍റെ ജയത്തോടെയാണ് റയല്‍ സെമിയില്‍ എത്തിയത്. ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ വൂള്‍ഫ്സ്ബര്‍ഗിനെതിരെ തോല്‍വി അറിഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്