ആപ്പ്ജില്ല

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നു?

റൊണാൾഡോ റയൽ മാഡ്രിഡിനോട് വിടചൊല്ലുന്നു...

TNN 18 Jun 2017, 12:56 pm
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‍പാനിഷ് ഫുട്‍ബോള്‍ ക്ലബ്, റയല്‍ മാഡ്രിഡ് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
Samayam Malayalam cristiano ronaldo ready to leave real madrid
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നു?


പോര്‍ച്ചുഗീസ് ദിനപത്രമായ എ ബോലയിലാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നത്. നാല് തവണ മികച്ച ഫുട്‍ബോളര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കിയ, ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോളര്‍മാരില്‍ ഒരാളായി വിലയിരുത്തുന്ന റൊണാള്‍ഡോ സ്‍പെയിനില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൊണാള്‍ഡോക്ക് നേരെ ഉയര്‍ന്ന നികുതിവെട്ടിപ്പ് ആരോപണങ്ങളാണ് താരത്തെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‍തു. 2011-14 കാലയളവില്‍ ഏകദേശം 16.4 ദശലക്ഷം ഡോളര്‍ നികുതി റൊണാള്‍ഡോ വെട്ടിച്ചെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇത് താരം നിഷേധിച്ചിരുന്നു.

Cristiano Ronaldo ready to leave Real Madrid

Portugal and Real Madrid striker Cristiano Ronaldo might leave the Spanish club after tax-fraud accusations were raised against the four time Ballon d'Or winner.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്