മെൽബൺ: ചെക് താരം പെട്ര ക്വിറ്റോവ ഓസ്ട്രേലിയൻ ഓപ്പണിൻെറ ഫൈനലിൽ കടന്നു. സീഡ് ചെയ്യപ്പെടാത്ത അമേരിക്കൻ താരം ഡാനിയൽ കോളൻസിനെയാണ് ക്വിറ്റോവ സെമിയിൽ പരാജയപ്പെടുത്തിയത്. 7-6(2), 6-0 എന്ന സ്കോറിനാണ് എട്ടാം സീഡായ ക്വിറ്റോവയുടെ വിജയം. യുഎസ് ഓപ്പൺ ജേതാവ് നവോമി ഒസാക്കയും കരോളിന പ്ലിസ്കോവയും തമ്മിൽ നടക്കുന്ന സെമിഫൈനൽ മത്സരത്തിലെ വിജയിയെയായിരിക്കും ക്വിറ്റോവ ഫൈനലിൽ നേരിടുക. അഞ്ച് വർഷത്തിന് ശേഷം ക്വിറ്റോവ ആദ്യമായാണ് ഒരു ഗ്രാൻസ്ലാം ഫൈനലിൽ കടക്കുന്നത്.
"സെമി വിജയത്തിൽ വളരെ വളരെ സന്തോഷവതിയാണ്. ഞാൻ ഫൈനലിൽ ആസ്വദിച്ച് കളിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്," ക്വിറ്റോവ പറഞ്ഞു.
"സെമി വിജയത്തിൽ വളരെ വളരെ സന്തോഷവതിയാണ്. ഞാൻ ഫൈനലിൽ ആസ്വദിച്ച് കളിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്," ക്വിറ്റോവ പറഞ്ഞു.