ആപ്പ്ജില്ല

ഡേവിഡ് ജെയിംസ് ബ്ലാസ്‍റ്റേഴ‍്‍സിൻെറ പുതിയ കോച്ചായേക്കും

കേരള ബ്ലാസ്‍റ്റേഴ‍്‍സിൻെറ പുതിയ കോച്ചായി മുൻ ഇംഗ്ലീഷ് ഗോൾ കീപ്പർ ഡേവിഡ് ജെയിംസ് തിരിച്ചെത്തിയേക്കുമെന്ന് സൂചന

TNN 3 Jan 2018, 1:53 pm
കൊച്ചി: കേരള ബ്ലാസ്‍റ്റേഴ‍്‍സിൻെറ പുതിയ കോച്ചായി മുൻ ഇംഗ്ലീഷ് ഗോൾ കീപ്പർ ഡേവിഡ് ജെയിംസ് തിരിച്ചെത്തിയേക്കുമെന്ന് സൂചന.ബ്ലാസ്‍റ്റേഴ‍്‍സിൻെറ മോശം പ്രകടനത്തെ തുടർന്ന് കോച്ച് റെനി മ്യൂലൻസ്റ്റീൻ രാജി വെച്ച ഒഴിവിലേക്കാണ് ഡേവിഡ് ജെയിംസിനെ പരിഗണിക്കുന്നത്. ഇന്ന് തന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
Samayam Malayalam david james may replace rene meulensteen as kerala blasters coach
ഡേവിഡ് ജെയിംസ് ബ്ലാസ്‍റ്റേഴ‍്‍സിൻെറ പുതിയ കോച്ചായേക്കും


എെഎസ്എൽ ഒന്നാം സീസണിൽ ബ്ലാസ്‍റ്റേഴ‍്‍സിൻെറ കോച്ചും കളിക്കാരനുമായിരുന്നു ഡേവിഡ് ജെയിംസ്. ഏഷ്യൻ പര്യടനത്തിൻെറ ഭാഗമായി താരം നിലവിൽ കൊച്ചിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബെംഗലുരു എഫ്.സിക്കെതിരെ കനത്ത തോൽവി നേരിട്ടതിന് പിന്നാലെയാണ് മ്യൂലൻസ്റ്റീൻ രാജി വെച്ചത്.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂലൻസ്റ്റീൻ പറഞ്ഞത്. ആരാധകർക്കും ടീം മാനേജ്മെൻറിനും ഒരു പോലെ പ്രിയ്യപ്പെട്ട ജെയിംസ് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്