ആപ്പ്ജില്ല

മുൻ ചെൽസി താരം ദിദിയ‍ർ ദ്രോഗ‍്‍ബെ ഫുട്ബോളിൽ നിന്ന് വിരമിച്ചു

എെവറി കോസ്റ്റിന് വേണ്ടി നൂറിലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്

Samayam Malayalam 22 Nov 2018, 1:25 pm
ലണ്ടൻ: മുൻ ചെൽസി സ്ട്രൈക്കർ ദിദിയ‍ർ ദ്രോഗ‍്‍ബെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 40ാം വയസ്സിലാണ് താരം 20 വർഷം നീണ്ട കരിയറിന് വിരാമമിടുന്നത്. ദ്രോഗ‍്‍ബെ തിളങ്ങി നിന്ന കാലത്ത് നാല് തവണ ചെൽസി പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട്. 2012 ചാമ്പ്യൻസ് ലീഗ് കിരീടവും ചെൽസി നേടിയിരുന്നു.
Samayam Malayalam The Best FIFA Football Awards
Soccer Football - The Best FIFA Football Awards - Royal Festival Hall, London, Britain - September 24, 2018 Didier Drogba before the start of the awards Action Images via Reuters/John Sibley


യുഎസിലെ ഫോനിക്സ് റൈസിങ് ടീമിലാണ് നിലവിൽ ദ്രോഗ‍്‍ബെ കളിച്ച് കൊണ്ടിരുന്നത്. ചെൽസിക്കായി 381 മത്സരങ്ങളിൽ നിന്ന് അദ്ദേഹം 164 ഗോളുകൾ നേടിയിട്ടുണ്ട്. റോമൻ അബ്രമോവിച്ചിൻെറ കീഴിൽ ടീം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന കാലത്താണ് ദ്രോഗ്ബെ ടീമിലുണ്ടായിരുന്നത്.

ആഫ്രിക്കൻ രാജ്യമായ എെവറി കോസ്റ്റുകാരനായ താരം നൂറിലധികം മത്സരങ്ങളിൽ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്