ആപ്പ്ജില്ല

സ്വന്തം മകൾക്ക് ജയിൽ ശിക്ഷ നൽകണമെന്ന് മറഡോണ

സ്വന്തം മക്കൾക്കും ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ

TNN 26 Nov 2017, 3:26 pm
ബ്യൂണസ് എെറിസ്: സ്വന്തം മക്കൾക്കും ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. മുന്‍ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍, ആ ബന്ധത്തിലെ മക്കളായ ഡല്‍മ, ജിയാന്നിന എന്നിവര്‍ ചേര്‍ന്ന് 34ലക്ഷം പൗണ്ട് ( 29 കോടിയോളം രൂപ) തന്നിൽ നിന്നും തട്ടിയെടുത്തതായാണ് അദ്ദേഹത്തിൻെറ ആരോപണം.
Samayam Malayalam diego maradona wants daughter giannina to be jailed
സ്വന്തം മകൾക്ക് ജയിൽ ശിക്ഷ നൽകണമെന്ന് മറഡോണ


കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ മകൾ ജിയോന്നിനയെ കസ്റ്റഡിയിലെടുത്ത് ജയിലിൽ അടയ്ക്കണമെന്നും മറഡോണ ആവശ്യപ്പെട്ടു. 2000 - 2015 വർഷങ്ങൾക്കിടെ ഇത്രയും തുക തട്ടിയെടുത്തുവെന്നാണ് പരാതി.

മൂവരും ചേർന്ന് ഈ പണം ഉറുഗ്വയിൽ നിന്ന് ബാങ്ക് അക്കൗണ്ടിൽ ഇട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു. അഭിഭാഷകൻ വഴി കേസുമായി ബന്ധപ്പെട്ട് ഇവ‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതേ സമയം മറഡോണയുടെ മകൾ ജിയാന്നിന ആരോപണം നിഷേധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്