ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മെഡലുറപ്പിച്ച് മലയാളി താരം ദീപിക പള്ളിക്കല്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 3-0 ന്റെ വിജയം നേടിയ ദീപിക ഇതോടെ ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിത സിംഗിള്‍സ് മത്സരത്തില്‍ സെമിയില്‍ കടന്നിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെയാണ് ദീപിക തോല്പിച്ചത്.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൗരവ് ഘോഷാല്‍ ഹരീന്ദര്‍ പാലിനെ 3-1നു പരാജയപ്പെടുത്തി സെമിയില്‍ കടന്നിട്ടുമുണ്ട്.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൗരവ് ഘോഷാല്‍ ഹരീന്ദര്‍ പാലിനെ 3-1നു പരാജയപ്പെടുത്തി സെമിയില്‍ കടന്നിട്ടുമുണ്ട്.