ബാഴ്സിലോണ: സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള മോഹം ഒരിക്കൽ കൂടി വെളിപ്പെടുത്തി ബെൽജിയൻ താരം ഈഡൻ ഹസാർഡ്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ താരമാണ് ഹസാർഡ്.
2020 വരെയാണ് ഹസാർഡിന് ചെൽസിയുമാള്ള കരാർ. ഇത് കഴിഞ്ഞാലും ക്ലബ്ബിന് താരത്തെ നിലനിർത്താൻ താൽപര്യമുണ്ട്. എന്നാൽ റയലിലേക്ക് മാറാൻ ഇനി അവസരം ലഭിച്ചാൽ ക്ലബ്ബ് മാറുമെന്ന സൂചനയാണ് ഹസാർഡ് നൽകുന്നത്.
"റയൽ മാഡ്രിഡ് ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബാണ്. അവർക്കായി കളിക്കുകയെന്നത് ചെറുപ്പകാലം മുതലുള്ള സ്വപ്നമാണ്," ഹസാർഡ് പറഞ്ഞു. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിലേക്ക് മാറിയപ്പോൾ ഹസാർഡ് റയലിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം ചെൽസിയിൽ തന്നെ തുടരുകയായിരുന്നു.