ആപ്പ്ജില്ല

പുരുഷ മാരത്തണിൽ തന്റെ തന്നെ ലോകറെക്കോർഡ് തകർത്ത് എല്യുഡ് കിപ്ചോഗെ

പുരുഷ മാരത്തണിൽ ലോക റെക്കോർഡിട്ട് കെനിയയുടെ എല്യുഡ് കിപ്ചോഗെ. ബെർലിൻ മാരത്തൺ താരം ഓടിയെത്തിയത് 2 മണിക്കൂർ, 1 മിനുറ്റ്, 9 സെക്കൻഡ് സമയത്തിൽ.

Samayam Malayalam 25 Sept 2022, 5:46 pm

ഹൈലൈറ്റ്:

  • പുരുഷ‌ മാരത്തണിൽ പുതിയ ലോകറെക്കോർഡിട്ട് കിപ്ചോഗെ
  • കിപ്ചോഗെ പഴങ്കഥയാക്കിയത് സ്വന്തം റെക്കോർഡ് തന്നെ
  • ബെർലിൻ മാരത്തണിലാണ് റെക്കോർഡ് പിറന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Eliud Kipchoge
എല്യുഡ് കിപ്ചോഗെ
പുരുഷ മാരത്തണിൽ പുതിയ ലോകറെക്കോർഡ് സ്ഥാപിച്ച് കെനിയയുടെ എല്യുഡ് കിപ്ചോഗെ. ഇന്ന് ബെർലിനിൽ നടന്ന മാരത്തൺ 2 മണിക്കൂറും, ഒരു മിനുറ്റും, 9 സെക്കൻഡുകളും കൊണ്ട് പൂർത്തിയാക്കിയാണ് മുപ്പത്തിയേഴുകാരനായ കിപ്ചോഗെ പുതുചരിത്രമെഴുതിയത്. ഇക്കാര്യത്തിൽ തന്റെ തന്നെ റെക്കോർഡാണ് അദ്ദേഹം പഴങ്കഥയാക്കിയത് എന്നതാണ് ശ്രദ്ധേയം.
നേരത്തെ 2014 ലായിരുന്നു കിപ്ചോഗെ പുരുഷ ‌മാരത്തണിൽ ആദ്യം ലോക റെക്കോർഡിട്ടത്. കെനിയയുടെ തന്നെ ദീർഘദൂര ഓട്ടക്കാരനായ ഡെന്നിസ് കിപ്രുറ്റോ കിമെറ്റോയെ സ്ഥാപിച്ചിരുന്ന റെക്കോർഡായിരുന്നു കിപ്ചോഗെ അന്ന് മറികടന്നത്. 8 വർഷങ്ങൾക്കിപ്പുറം ഈ റെക്കോർഡ് വീണ്ടും പുതുക്കാൻ കിപ്ചോഗെക്കായി.
ബെർലിൻ മാരത്തണിലും വിജയിച്ചതോടെ കരിയറിലെ 17 മാരത്തണുകളിൽ 15 എണ്ണത്തിലും വിജയിച്ച താരമായി കിപ്ചോഗെ മാറി. ബെർലിൻ മാരത്തണിൽ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന കിപ്ചോഗെ 59 മിനുറ്റുകളും, 51 സെക്കൻഡുകളുമെടുത്തായിരുന്നു പാതിദൂരമായ 26.2 മൈൽ പിന്നിട്ടത്. ഇതോടെ രണ്ട് മണിക്കൂറിൽ താഴെ സമയം കൊണ്ട് മാരത്തൺ പൂർത്തിയാക്കി അദ്ദേഹം റെക്കോർഡിടുമെന്ന് കരുതിയെങ്കിലും അതിലേക്കെത്താനായില്ല.

നേരത്തെ 2019 ൽ വിയന്നയിൽ നടന്ന മാരത്തൺ 2 മണിക്കൂർ താഴെ സമയം കൊണ്ട് കിപ്ചോഗെ ഓടിയെത്തിയിരുന്നെങ്കിലും അത് ഓപ്പൺ കോമ്പറ്റീഷൻ അല്ലാതിരുന്നതിനാൽ റെക്കോർഡ് ഔദ്യോഗികമായില്ല.
" എന്റെ തയ്യാറെടുപ്പുകളിൽ ഞാൻ സന്തുഷ്ടനാണ്. ടീം വർക്ക് മൂലമാണ് എനിക്ക് ഇത്ര വേഗത്തിൽ ചെയ്യാൻ കഴിഞ്ഞതെന്ന് ഞാൻ കരുതുന്നു. എല്ലാം ടീം വർക്കാണ്. എന്നെ പ്രചോദിപ്പിക്കുന്നത് എന്റെ കുടുംബമാണ്. ഞാൻ യുവാക്കളെ പ്രചോദിപ്പിക്കാനും ആഗ്രഹിക്കുന്നു. സ്പോർട്സ് ആൾക്കാരെ ഒന്നിപ്പിക്കുന്നു, അതാണ് എന്നെ പ്രചോദിപ്പിക്കുന്നത്." ലോകറെക്കോർഡ് സ്ഥാപിച്ചതിന് ശേഷം കിപ്ചോഗെ പറഞ്ഞു.

Read Latest Sports News and Malayalam Newsundefined

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്