ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൻെറ പുതിയ സീസണിൽ ആദ്യ ഗോളടിച്ച് ലിവർപൂൾ താരം മുഹമ്മദ് സലാഹ്. വെസ്റ്റ് ഹാമിനെ 4-0നാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. 19ാം മിനിറ്റിൽ ലിവർപൂളിൻെറ ആദ്യ ഗോൾ പിറന്നത് സലാഹിൻെറ ബൂട്ടിൽ നിന്നാണ്.
സാദിയോ മാനെ 45ാം മിനിറ്റിലും 53ാം മിനിറ്റിലും ഗോൾവല ചലിപ്പിച്ചു. ഡാനിയൽ സ്റ്ററിഡ്ജ് ആണ് 88ാം മിനിറ്റിൽ ഗോൾപട്ടിക പൂർത്തിയാക്കിയത്. ലിവർപൂളിനായി അരങ്ങേറ്റ മത്സരം കളിച്ച ബ്രസീലിയൻ ഗോളി അലിസണും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
ടീമിൽ പുതുതായി എത്തിയ സ്വിസ്സ് താരം ഹെര്ദാന് ഷാഖിരിയും മത്സരത്തിന് ഇറങ്ങിയിരുന്നു.