ആപ്പ്ജില്ല

ഇറ്റലിയെ വീഴ്ത്തി ജർമ്മനി യൂറോകപ്പ് സെമിയില്‍

യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ 6-5നു തോല്‍പിച്ച്‌ ജര്‍മനി സെമിയില്‍ കടന്നു

TNN 3 Jul 2016, 8:04 am
പാരിസ്: യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ 6-5നു തോല്‍പിച്ച്‌ ജര്‍മനി സെമിയില്‍ കടന്നു. കളിയുടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാടൈമിലും ഗോളൊന്നും പിറന്നില്ല. തുടര്‍ന്നാണ് ആവേശകരമായ പോരാട്ടം ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും വഴിമാറിയത്. ഇന്ന് നടക്കുന്ന ഫ്രാന്‍സ് - ഐസ് ലൻഡ് മല്‍സരത്തിലെ വിജയികള്‍ സെമിയില്‍ ജര്‍മനിയുമായി ഏറ്റുമുട്ടും.
Samayam Malayalam euro 2016 germany beat italy on penalties
ഇറ്റലിയെ വീഴ്ത്തി ജർമ്മനി യൂറോകപ്പ് സെമിയില്‍


ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യഗോള്‍ വീഴുന്നത് 65മത്തെ മിനിറ്റിലാണ്. അതും ഇറ്റലിക്കെതിരെ 65മത്തെ മിനിറ്റില്‍ മെസൂദ് ഓസിലിന്റെ വക. 78മത്തെ മിനിറ്റില്‍ ലഭിച്ച അനൂകൂല പെനാല്‍റ്റി ബനൂച്ചി ഗോളാക്കി ഇറ്റലിക്ക് സമനില നേടിക്കൊടുത്തു. നിനേരത്തെ, ആദ്യ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പോളണ്ടിനെ 3 - 5ന് വീഴ്ത്തി പോര്‍ച്ചുഗലും രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ 1 - 3നു തോല്‍പിച്ച്‌ വെയ്ല്‍സും സെമി ഫൈനലില്‍ കടന്നിരുന്നു.

സഡന്‍ഡെത്തിൽ ജര്‍മ്മനിക്കായി ഹമ്മല്‍സ്,കിമ്മിച്ച്, ഹെക്ടര്‍, ബോട്ടെങ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ ഇറ്റലിക്കായി നാലാം കിക്ക് എടുക്കാനെത്തിയ ഡാര്‍മിയാന്റെ ഷോട്ട് ജര്‍മ്മന്‍ ഗോളി മാനുവല്‍ നൂയര്‍ അനായാസമെന്ന വണ്ണം തടുത്തിട്ടു. പിന്നീട് നിര്‍ണായക കിക്ക് എടുക്കാനെത്തിയ ഹെക്ടര്‍ അവസരം ഗോളാക്കിയതോടെ ഇറ്റലിയെ കീഴടക്കി ജര്‍മ്മനി സെമിയിലെത്തി. പെനാല്‍റ്റി കിക്കുകളുടെ കാര്യത്തില്‍ യൂറോകപ്പിന്റെ ചരിത്രത്തിലിടം നേടിയ മത്സരം കൂടിയാകും ഇത്. ആകെ 18 കിക്കുകളാണ് ആവേശകരമായ പോരാട്ടത്തില്‍ പിറന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്