ആപ്പ്ജില്ല

മികച്ച ആരാധകസംഘത്തിനുള്ള പുരസ്കാരം മഞ്ഞപ്പടയ്ക്ക്

മികച്ച ആരാധകസംഘത്തിനുള്ള പുരസ്കാരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്

TNN 20 Jan 2018, 3:02 pm
എെ.എസ്.എല്‍ ഫുട്ബോള്‍ ആരവം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുരസ്കാര നിറവില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാര്‍. ഇന്ത്യന്‍ സ്പോര്‍ട്സ് ഓണേഴ്സിന്റെ മികച്ച ആരാധകസംഘത്തിനുള്ള പുരസ്കാരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക് ലഭിച്ചത്. വിരാട് കൊഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും ചേര്‍ന്നാണ് പുരസ്കാരം നല്‍കുന്നത്. മികച്ച കാണികള്‍ വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്കാരം സ്വന്തമാക്കിയത്.
Samayam Malayalam fan club of the year award at indian sports honours goes to kerala blasters manjappada
മികച്ച ആരാധകസംഘത്തിനുള്ള പുരസ്കാരം മഞ്ഞപ്പടയ്ക്ക്


ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകസമൂഹമായ ഭാരത് ആര്‍മി, ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്റെ ആരാധകക്കൂട്ടമായ നമ്മ ടീം ആര്‍.സി.ബി, ഈ വര്‍ഷം മുതല്‍ ഐ.എസ്.എല്ലിന്റെ ഭാഗമാകുന്ന ബംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ്ബ്ലോക് ബ്ലൂസ് എന്നിവരെ പിന്തള്ളിയാണ് മഞ്ഞപ്പടയുടെ തേരോട്ടമെന്നത് ഏറെ ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്