ആപ്പ്ജില്ല

ഇന്ത്യയിലേത് ഏറ്റവും കൂടുതൽ പേർ കണ്ട കൗമാര ലോകകപ്പ്

ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് കാണികളുടെ കാര്യത്തിൽ വൻ നേട്ടമാണ് സ്വന്തമാക്കിയത്

PTI 29 Oct 2017, 4:09 pm
ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട കൗമാര ലോകകപ്പ് എന്ന റെക്കോർഡ് ഇനി ഇന്ത്യൻ ലോകകപ്പിന് സ്വന്തം. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് കാണികളുടെ കാര്യത്തിൽ വൻ നേട്ടമാണ് സ്വന്തമാക്കിയത്. ലോകത്ത് ഇതേ വരെ നടന്ന കൗമാര ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ പേ‍ർ നേരിട്ട് കണ്ട ലോകകപ്പ് എന്ന നേട്ടമാണ് ഇന്ത്യൻ ലോകകപ്പിന് സ്വന്തമായത്.
Samayam Malayalam fifa u17 wc in india becomes most watched tournament ever
ഇന്ത്യയിലേത് ഏറ്റവും കൂടുതൽ പേർ കണ്ട കൗമാര ലോകകപ്പ്


1280459 പേരാണ് ഇന്ത്യയിൽ ലോകകപ്പ് ഫുട്ബോൾ നേരിട്ട് കണ്ടത്. ക്വാ‍ർട്ടർ മത്സരങ്ങൾ പുരോഗമിക്കവേ ഒരു മില്യണിലധികം പേ‍ർ മത്സരം കണ്ടിരുന്നു. മെക്സിക്കോയും, ചൈനയും മാത്രമാണ് ഒരു മില്യണിലധികം കാണികൾ നേരിട്ട് കണ്ട് കൗമാര ലോകകപ്പുകൾ.

1985ൽ ചൈനയിൽ നടന്ന കൗമാര ലോകകപ്പ് 1,230,976 പേരാണ് കണ്ടത്. ഈ റെക്കോർഡാണ് ഇന്ത്യ തകർത്തത്. കൗമാര ലോകകപ്പിൻെറ ചരിത്രത്തിൽ കാണികളുടെ കാര്യത്തിൽ ഇന്ത്യൻ ലോകകപ്പ് ഏറ്റവും മികച്ചതായിരുന്നുവെന്ന് സംഘാടക സമിതി അധ്യക്ഷൻ ജാവിയ‍ർ സെപ്പി പറഞ്ഞു.

FIFA U17 WC in India becomes most watched tournament ever

FIFA Under 17 World cup in India became the most watched tournament in the history. 1280459 people watched the world cup.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്