ആപ്പ്ജില്ല

പത്ത് ലക്ഷം ഗോളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

3000 ല്‍ അധികം കേന്ദ്രങ്ങളിലെ ഗോള്‍ പോസ്റ്റുകളില്‍ നിന്ന് 10 ലക്ഷത്തില്‍ അധികം ഗോള്‍ നേടുക എന്നാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം

TNN 26 Sept 2017, 8:49 pm
തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. യു-17ന് ആവേശം പകരാന്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും കായിക യുവജനകാര്യാലയവും തദ്ദേശ സ്വയം ഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും യുവജനക്ഷേമ ബോര്‍ഡും നെഹ്റു യുവകേന്ദ്രയും നാഷണല്‍ സര്‍വീസ് സ്കീമും യുവജന സംഘടനകളും സംയുക്തമായാണ് പ്രചാരണം.
Samayam Malayalam fifa u17 world cup india 2017
പത്ത് ലക്ഷം ഗോളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കേരളത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും സമസ്ത ജനവിഭാഗങ്ങളും ഈ ക്യാമ്പയിനിന്റെ ഭാഗമാകും സെപ്തംബര്‍ 27 ന് വൈകുന്നേരം മൂന്നു മണിമുതല്‍ ഏഴു മണിവരെ സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളില്‍ താല്‍കാലികമായി സജ്ജീകരിച്ചിട്ടുള്ള 3000 ല്‍ അധികം കേന്ദ്രങ്ങളിലെ ഗോള്‍ പോസ്റ്റുകളില്‍ നിന്ന് 10 ലക്ഷത്തില്‍ അധികം ഗോള്‍ നേടുക എന്നാണ് ഈ ക്യാമ്പയിന്റെ ഉദ്ദ്യേശം. സംസ്ഥാനത്ത് ഒട്ടാകെ 5000 ല്‍ അധികം വോളണ്ടിയര്‍മാര്‍ ഈ പരിപാടി വിജയിപ്പിക്കുന്നതിനായി തയ്യാറായിട്ടുണ്ട്. ലോകത്ത് ഇത്തരം ഒരു പ്രചാരണ പരിപാടി ആദ്യമായാണ് ഫിഫ ഫുട്ബോള്‍ അധികൃതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ക്യാമ്പയിനിന്റെ ഉദ്ഘാടനം 27 ന് മൂന്നു മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കും.

FIFA U17 World Cup India 2017

FIFA U17 World Cup India 2017; ten lakh goals from kerala.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്