ആപ്പ്ജില്ല

മൂന്ന് ഹാട്രിക്കുകൾ, ആകെ ഒമ്പത് ഗോൾ; ഞെട്ടിച്ച് നോർവേ താരം

ഫിഫ അണ്ടർ 20 ലോകകപ്പിൽ എർലിങ് ഹാലൻറാണ് നോർവേക്കായി ഒമ്പത് ഗോളുകളടിച്ചത്

Samayam Malayalam 31 May 2019, 4:34 pm
ന്യൂഡൽഹി: ഒരു മത്സരത്തിൽ ഹാട്രിക്കുകകളുടെ ഹാട്രിക് അടിച്ച് നോർവേ താരം. ഫിഫ അണ്ടർ 20 ലോകകപ്പിൽ എർലിങ് ഹാലൻറാണ് നോർവേക്കായി ഒമ്പത് ഗോളുകളടിച്ചത്. ഹോണ്ടുറാസിനെതിരെയായിരുന്നു മത്സരം. എതിരില്ലാത്ത 12 ഗോളുകൾക്കാണ് നോർവേ ഹോണ്ടുറാസിനെ മുക്കിയത്.
Samayam Malayalam Erling


18കാരനായ എർലിങ് മുൻ മാഞ്ചസ്റ്റർ സിറ്റി മിഡ് ഫീൽഡർ ആൽഫ് ഇങ് ഹാലൻറിൻെറ മകനാണ്. അണ്ടർ 20 ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇതോടെ നോർവേ താരം സ്വന്തമാക്കി.

ഏഴാം മിനിറ്റിലാണ് എർലിങ് ആദ്യഗോൾ നേടിയത്. പിന്നീട് ഒന്നാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി നേടി. രണ്ടാം പകുതിയിൽ അഞ്ച് ഗോളുകൾ കൂടി അടിച്ചാണ് അദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്