ആപ്പ്ജില്ല

കന്നിക്കിരീടത്തിനായി ഇന്ന് സ്പെയിനും ഇംഗ്ലണ്ടും

മത്സരം രാത്രി 8ന് കൊൽക്കത്തയിൽ

TNN 28 Oct 2017, 4:58 pm
കൊൽക്കത്ത: ഇന്ത്യ ആതിഥ്യമരുളുന്ന ആദ്യ ഫുട്ബോള്‍ ലോകകപ്പ് ഫൈനലിൽ ഇന്ന് ഇംഗ്ലണ്ടും സ്പെയിനും കന്നിക്കിരീടത്തിനായി ഏറ്റുമുട്ടും. ഇന്നു രാത്രി 8 മണിയ്ക്ക് കൊൽക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
Samayam Malayalam final match between spain and england today
കന്നിക്കിരീടത്തിനായി ഇന്ന് സ്പെയിനും ഇംഗ്ലണ്ടും


ടൂര്‍ണമെന്‍റിൽ ഇതുവരെ മൂന്നുതവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. രണ്ടു തവണയും ജയം സ്പെയിനിനൊപ്പമായിരുന്നു. ഈ വര്‍ഷത്തെ യൂറോ അണ്ടര്‍ 17 കപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം സ്പെയിനൊപ്പം തന്നെയായിരുന്നു. ഷൂട്ടൗട്ടിലായിരുന്നു ഇംഗ്ലണ്ടിനെതിരെ സ്പെയിനിന്‍റെ വിജയം. എന്നാൽ 1991ലും 2003ലും 2007ലും ഫൈനലിൽ കടന്നെങ്കിലും കപ്പ് നേടാനായില്ലെന്ന ദൗര്‍ഭാഗ്യം സ്പാനിഷ് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ ഇംഗ്ലണ്ട് ഇതാദ്യമായാണ് അണ്ടര്‍ 17 ഫൈനലിൽ കടക്കുന്നത്. 2007ലും 2011ലും ക്വാര്‍ട്ടറിൽ കടന്നതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.

FIFA U-17: Final match between Spain and England today

Spain will face England in the first-ever FIFA u-17 final to be held in India today.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്