ആപ്പ്ജില്ല

75-ആം വയസിൽ പെലെയ്‌ക്ക് മൂന്നാം വിവാഹം

ഫുട്‌ബോൾ ഇതിഹാസം പെലെയ്‌ക്ക് 75-ആം വയസിൽ മൂന്നാം വിവാഹം. കാമുകി മർസിയ സിബേല ഓക്കിയാണ് വധു.

TNN 10 Jul 2016, 12:26 pm
സാവോപോളോ: ഫുട്‌ബോൾ ഇതിഹാസം പെലെയ്‌ക്ക് 75-ആം വയസിൽ മൂന്നാം വിവാഹം. കാമുകി മർസിയ സിബേല ഓക്കിയാണ് വധു. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. 2012 മുതൽ മർസിയ പെലെയ്‌ക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു.
Samayam Malayalam football legend pele to get married for third time
75-ആം വയസിൽ പെലെയ്‌ക്ക് മൂന്നാം വിവാഹം


സാവോപോളോയിലെ ഗോരൂജയിൽ ശനിയാഴ്‌ച രാത്രിയാണ് വിവാഹച്ചടങ്ങുകൾ നടന്നത്. പെലെയേക്കാൾ 25 വയസിന് ഇളയതാണ് ജപ്പാൻ സ്വദേശിയായ മർസിയ.

റോസി മേരി ചൊൽബിയാണ് പെലെയുടെ ആദ്യ ഭാര്യ. 12 വർഷം നീണ്ടുനിന്ന ഈ ദാമ്പത്യ ബന്ധത്തിൽ അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. ഗോസ്‌പൽ ഗായിക അസീരിയ നാസിമെന്റോ ആണ് രണ്ടാം ഭാര്യ. 14 വർഷം നീണ്ടുനിന്ന ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്