മാഡ്രിഡ്: ലോകകപ്പിൽ അർജൻറീന ടീമിൽ പോലും ഉൾപ്പെടുത്താതിരുന്ന ഇൻറർമിലാൻ താരം ഇക്കാർഡിയെ ലോകത്തിലെ ഒന്നാം നിര ക്ലബ്ബായ റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നു. 98 മില്യൺ യൂറോയാണ് ഇക്കാർഡിക്കായി റയൽ ഓഫർ ചെയ്യുന്നതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ലീഗായ സീരി എയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഇക്കാർഡി.
പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതോടെയാണ് പകരക്കാരന് വേണ്ടി റയൽ ശ്രമം നടത്തുന്നത്. റൊണാൾഡോക്ക് പകരക്കാരനായി എംബാപ്പെ, നെയ്മർ, ഹസാർഡ് എന്നിവരുടെ പേരുകൾ നേരത്തെ കേട്ടിരുന്നു.
ബെൽജിയം താരം ഈഡൻ ഹസാർഡ് റയലിൽ എത്തുമെന്ന് തന്നെയാണ് സൂചന. ലോകകപ്പിൽ അർജൻറീന കോച്ച് സാംപോളി ഇക്കാർഡിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായിരുന്നു.