ആപ്പ്ജില്ല

മുന്‍ ഇന്ത്യന്‍ കായിക താരം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തി; അമേരിക്കയിൽ അറസ്റ്റിൽ

ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഇന്ത്യന്‍ കായിക താരം ഇഖ്ബാല്‍ സിങ് അമേരിക്കയില്‍ അറസ്റ്റിലായി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരമാണ് ഇഖ്ബാല്‍ സിങ്.

Lipi 26 Aug 2020, 11:10 am

ഹൈലൈറ്റ്:

  • മുന്‍ ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇഖ്ബാല്‍ സിങ് അമേരിക്കയില്‍ അറസ്റ്റില്‍
  • ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ ഇഖ്ബാല്‍ പോലീസിന് വിവരം അറിയിച്ചു
  • ഇഖ്ബാല്‍ 1983ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam അറസ്റ്റിലായ ഇഖ്ബാൽ സിങ്
അറസ്റ്റിലായ ഇഖ്ബാൽ സിങ്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ കായിക താരം ഇഖ്ബാല്‍ സിങ്ങിനെ കൊലപാതകക്കേസില്‍ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പെന്‍സില്‍വാനിയ പോലീസ് ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 1983ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇഖ്ബാല്‍ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍ അമേരിക്കയില്‍ എത്തുകയും ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയുമായിരുന്നു.
അറുപത്തിമൂന്നുകാരനായ ഇഖ്ബാലിനൊപ്പമായിരുന്നു ഭാര്യയും അമ്മയും താമസിച്ചിരുന്നത്. കൊലപാതകത്തിനുശേഷം ഇദ്ദേഹം മകനെ വിളിച്ച് വിവരം പറയുകയും മകന്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇഖ്ബാലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 90 വയസ് പിന്നിട്ട സ്ത്രീയാണ് ഇഖ്ബാലിന്റെ അമ്മ. ഇരുവരേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.

Also Read: മെസിയും ക്രിസ്റ്റ്യാനോയുമില്ലാതെ ചാമ്പ്യന്‍സ് ലീഗ് ടീം ഓഫ് ദ സീസണ്‍! ബയേണിന്റെ സര്‍വാധിപത്യം

ഞെട്ടിക്കുന്ന സംഭവമാണിതെന്ന് ഇഖ്ബാലിന്റെ സുഹൃത്ത് പറഞ്ഞു. വളരെ സൗഹൃദപരമായി ഇടപെട്ടിരുന്ന ഇഖ്ബാലിന് ആരെയെങ്കിലും വേദനിപ്പിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കുമുമ്പ് മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മരുന്നു കഴിച്ചിരുന്നതായും സുഹൃത്ത് വെളിപ്പെടുത്തി. കൊലപാതകത്തിനുശേഷം സ്വയം മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഇഖ്ബാല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയത് എന്തിനുവേണ്ടിയാണെന്നത് ഇഖ്ബാല്‍ പറഞ്ഞാല്‍ മാത്രമേ അറിയാന്‍ കഴിയൂ അദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നുമാണ് സുഹൃത്തുക്കളുടെ പ്രതികരണം.

1980 കളില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ഷോട്ട്പുട്ട് താരമായിരുന്നു ഇഖ്ബാല്‍. ടാറ്റ സ്റ്റീലിലും പിന്നീട് പഞ്ചാബ് പോലീസില്‍ ഇന്‍സ്‌പെക്ടറായും ജോലി ചെയ്തു. ഇതിനുശേഷമായിരുന്നു അമേരിക്കയിലേക്ക് കുടിയേറിയത്. 1988ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന പെര്‍മിറ്റ് മീറ്റില്‍ സ്വര്‍ണം നേടിയിരുന്നു. 18.77 മീറ്ററാണ് മികച്ച സമയം. ഇന്ത്യയിലെ ക്കാലത്തേയും മികച്ച ഷോട്ട്പുട്ട് താരങ്ങളുടെ പട്ടികയും ഇഖ്ബാല്‍ ഉള്‍പ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്