ആപ്പ്ജില്ല

ഫ്രഞ്ച് ഓപ്പണ്‍: പേസ്- ഹിംഗിസ് സഖ്യത്തിന് വിജയം

ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ക്രൊയേഷ്യന്‍ താരം ഇവാന്‍ ഡോഡിജും ഉള്‍പ്പെട്ട സഖ്യത്തെയാണ് പേസ് സഖ്യം പരാജയപ്പെടുത്തിയത്.

TNN 4 Jun 2016, 7:10 am
ഇന്ത്യ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്താല്‍ ശ്രദ്ധേയമായ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ വിജയം ലിയാണ്ടര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ക്രൊയേഷ്യന്‍ താരം ഇവാന്‍ ഡോഡിജും ഉള്‍പ്പെട്ട സഖ്യത്തെയാണ് പേസ് സഖ്യം പരാജയപ്പെടുത്തിയത്.
Samayam Malayalam french open 2016 mixed doubles final highlights leander paes martina hingis win title
ഫ്രഞ്ച് ഓപ്പണ്‍: പേസ്- ഹിംഗിസ് സഖ്യത്തിന് വിജയം


കടുത്ത പോരാട്ടത്തിനൊടുവിലാണ് പേസ്-ഹിംഗിസ് സഖ്യം കിരീടം നേടിയത്. മികച്ച പോരാട്ടം കാഴ്ചവെച്ച സാനിയ-ഡോഡിജ് സഖ്യത്തിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം സഖ്യം തിരിച്ചുവരികയായിരുന്നു. ടൈ ബ്രേക്കറാണ് കിരീടാവകാശികളെ നിര്‍ണയിച്ചത്. സ്കോര്‍: 4-6, 6-4, 10-8.

ജയത്തോടെ പേസ്-ഹിംഗിസ് സഖ്യം മിക്സഡ് ഡബിള്‍സില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്