ആപ്പ്ജില്ല

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് മല്‍സരങ്ങള്‍ മാറ്റിവച്ചു

തിങ്കളാഴ്ച ഒരു മല്‍സരം പോലും നടന്നില്ല. പുതിയ മല്‍സരക്രമം നിര്‍ണയിക്കുക എന്നതാണ് അടുത്ത നടപടി.

TNN 31 May 2016, 3:29 pm
കനത്ത മഴ മൂലം ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിലെ മല്‍സരങ്ങള്‍ മാറ്റിവച്ചു. തിങ്കളാഴ്ച ഒരു മല്‍സരം പോലും നടന്നില്ല. പുതിയ മല്‍സരക്രമം നിര്‍ണയിക്കുക എന്നതാണ് അടുത്ത നടപടി.
Samayam Malayalam french open rain cancels play as novak djokovic serena williams wait
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് മല്‍സരങ്ങള്‍ മാറ്റിവച്ചു


മല്‍സരങ്ങള്‍ പൂര്‍ണമായി ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായി. രണ്ടായിരത്തിനുശേഷം ആദ്യമായാണ് ചാംപ്യന്‍ഷിപ്പിലെ ഒരു ദിവസം ഒന്നാകെ മഴയില്‍ ഒലിച്ചു പോകുന്നത്. പുരുഷ, വനിതാ ഒന്നാം നമ്പര്‍ താരങ്ങളായ നോവാക് ജോക്കോവിച്ച്‌, സെറിന വില്യംസ് എന്നിവരടക്കമുള്ളവരുടെ മല്‍സരങ്ങളാണ് നടക്കാതെ പോയത്. കാണികള്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്