ആപ്പ്ജില്ല

വിനീതിനും ചിത്രക്കും സംസ്ഥാന സർക്കാർ സഹായം

കേരള സ്‍പോര്‍ട്‍സ് കൗണ്‍സില്‍ വഴി തുക ലഭ്യമാക്കും

TNN 2 Aug 2017, 5:20 pm
തിരുവനന്തപുരം: അത്‌ലറ്റ് പി.യു. ചിത്രക്കും ഫോട്ബോളർ സി.കെ.വിനീതിനും സർക്കാർ സഹായം. ചിത്രക്ക് പ്രതിമാസം പതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും ഇന്ന് കൂടിയ മന്ത്രിസഭ തീരുമാനിച്ചു.
Samayam Malayalam government support to c k vineetha and p u chitra
വിനീതിനും ചിത്രക്കും സംസ്ഥാന സർക്കാർ സഹായം


കേരള സ്‍പോര്‍ട്‍സ് കൗണ്‍സില്‍ വഴി തുക ലഭ്യമാക്കും. ഡോ.എ.പി.ജെ അബ്ദുള്‍കലാം സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമാസം പതിനായിരം രൂപ നല്‍കുക. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ചിത്ര ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ലണ്ടനിൽ ആരംഭിക്കുന്ന ലോക അത്‌ലറ്റിക് ചമ്പ്യാൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രക്ക് കഴിഞ്ഞില്ല.

പ്രമുഖ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതിന് സ്‍പോര്‍ട്‍സ് ക്വട്ടയില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് സമാനമായ തസ്തികയില്‍ നിയമനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഏജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞ് ജോലിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിനീതിന് നിയമനം നല്‍കുന്നത്.

Government support to C K Vineetha and P U Chitra

Athlet P. U Chitra and footballer C.K.Vineeth gets whole hearted support from the Kerala state government

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്