ആപ്പ്ജില്ല

ലോക ബാഡ‍്‍മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇത്തവണ സ്വർണമെഡൽ ലക്ഷ്യമിട്ട് പിവി സിന്ധു

വരുന്ന ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിരീടവിജയം ലക്ഷ്യമിടുകയാണ് ഇന്ത്യൻ താരം പിവി സിന്ധു

Samayam Malayalam 16 Aug 2019, 5:22 pm
ന്യൂഡൽഹി: ലോക അഞ്ചാം നമ്പർ താരം പിവി സിന്ധുവിന് ഇത്തവണത്തെ ബാഡ‍്‍മിൻറൺ ചാമ്പ്യൻഷിപ്പുകളിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. പത്ത് ടൂർണമെൻറുകളിൽ ഒന്നിൽ മാത്രമാണ് അവർക്ക് ഫൈനലിലെങ്കിലും എത്താൻ സാധിച്ചത്. എന്നാൽ ഒട്ടും നിരാശയില്ലാതെ അടുത്ത ലോക ബാഡ‍്‍മിൻറൺ ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിലാണ് സിന്ധു. രണ്ട് തവണ ലോക ബാഡ‍്‍മിൻറൺ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ സിന്ധു വരുന്ന ടൂർണമെൻറിൽ സ്വർണമെഡൽ തന്നെയാണ് ലക്ഷ്യം വെക്കുന്നത്.
Samayam Malayalam Sindhu


കഴിഞ്ഞ മാസം നടന്ന ഇന്തോനേഷ്യ ഓപ്പണിലാണ് സിന്ധുവിന് ഏറ്റവും മികച്ച അവസരം ലഭിച്ചിരുന്നത്. ക്വാർട്ടറിൽ നൊസോമി ഒകുഹാരയെയും സെമിയിൽ ചെൻ യു ഫൈയേയും തോൽപ്പിച്ചായിരുന്നു സിന്ധുവിൻെറ മുന്നേറ്റം. എന്നാൽ ഫൈനലിൽ ജപ്പാൻെറ അകാനെ യെമുഗാച്ചിയോട് തോൽക്കുകയായിരുന്നു.

2019 സിന്ധുവിനെ സംബന്ധിച്ചിടത്തോളം കിരീടമില്ലാത്ത വർഷമായേക്കാം. പക്ഷേ സിന്ധുവിൻെറ പരിശീലനങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഒരു കുറവുമില്ല. കൃത്യമായ പരിശീലനമാണ് നടക്കുന്നതെന്നും ഇത്തവണ കാര്യങ്ങളിൽ മാറ്റമുണ്ടാവുമെന്നും സിന്ധു വ്യക്തമാക്കി. വരുന്ന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുക. ഇത്തവണ സ്വർണമെഡലാണ് ലക്ഷ്യമിടുന്നതെന്നും പിവി സിന്ധു പറഞ്ഞു.

Read More: മോട്ടോർ സ്പോർട്സിൽ ലോകകിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഐശ്വര്യ; ഇത് പുതിയ ചരിത്രം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്