ആപ്പ്ജില്ല

Japan Open 2019: പിവി സിന്ധുവും സായ് പ്രണീതും ക്വാർട്ടറിൽ

ശക്തമായ മത്സരത്തിൽ അയ ഒഹോരിയെ മറികടന്ന് പിവി സിന്ധുവും അനായാസ വിജയവുമായി സായ് പ്രണീതും ക്വാർട്ടറിൽ

Samayam Malayalam 25 Jul 2019, 2:36 pm
ന്യൂഡൽഹി: ഇന്ത്യയുടെ പിവി സിന്ധുവും സായ് പ്രണീതും ജപ്പാൻ ഓപ്പണിൻെറ ക്വാർട്ടർ ഫൈനലിൽ കടന്നു. ലോക അഞ്ചാം നമ്പർ താരമായ സിന്ധു 15 റാങ്ക് പിന്നിലുള്ള ജപ്പാൻെറ അയ ഒഹോരിയെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ സിന്ധു തോൽവി മണത്തിരുന്നു.
Samayam Malayalam PV Sindhu


ടോക്കിയോയിൽ നടന്ന മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ശേഷമായിരുന്നു സിന്ധുവിൻെറ തിരിച്ചുവരവ്. ഈ വിജയത്തോടെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ എട്ടിൽ എല്ലാ മത്സരവും സിന്ധു വിജയിച്ചിരിക്കുകയാണ്. 11-21, 21-10, 21-13 എന്ന സ്കോറിനാണ് സിന്ധുവിൻെറ വിജയം. ആദ്യ റൗണ്ടിൽ 11-21ന് സിന്ധു പിന്നിലായിരുന്നു. 61 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സിന്ധുവിൻെറ വിജയം.

രണ്ടാം റൗണ്ടിലെ മത്സരത്തിലെ വിജയത്തോടെ സിന്ധു ജപ്പാൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ കടന്നു. കഴിഞ്ഞ ആഴ്ച ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഓപ്പണിലും സിന്ധു ഒഹോരിയെ പരാജയപ്പെടുത്തിയിരുന്നു. ഇന്തോനേഷ്യ ഓപ്പൺ ഒന്നാം റൗണ്ടിൽ വനിതാ സിംഗിൾസിൽ 11-21, 21-15, 21-15 എന്ന സ്കോറിനാണ് ഒഹോരിയെ സിന്ധു പരാജയപ്പെടുത്തിയത്

ജപ്പാൻ ഓപ്പണിലെ പുരുഷ സിംഗിൾസിൽ ജപ്പാൻെറ കന്ത സുനെയ‍്‍മയെ തോൽപ്പിച്ച് ഇന്ത്യയുടെ സായ് പ്രണീതും ക്വാർട്ടർ ഫൈനലിൽ കടന്നു. 21-13, 21-16 എന്ന സ്കോറിന് അനായാസമായിരുന്നു പ്രണീതിൻെറ വിജയം. വെറും 45 മിനിറ്റിനുള്ളിൽ താരം വിജയം സ്വന്തമാക്കി. നേരത്തെ ഒന്നാം റൗണ്ടിൽ ജപ്പാൻെറ കെൻറ നിഷിമോട്ടോയെ പ്രണീത് പരാജയപ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്