കൊച്ചി: ഒടുവില്‍ മഞ്ഞപ്പട നേടി. ഐഎസ്എല്ലിന്റെ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തില്‍ ദില്ലിയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ദില്ലി ഡൈനാമോസിനെ കീഴടക്കിയത്.
65-ആം മിനുറ്റില്‍ ബെല്‍ഫോര്‍ട്ടാണ് കേരളത്തിനായി വിജയ ഗോള്‍ നേടിയത്. സ്വന്തം പകുതിയില്നിന്നുമുള്ള ബെല്‍ഫോര്‍ട്ടിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഡല്‍ഹി താരങ്ങളെ വകഞ്ഞുമാറ്റിയും പാസിനായി അലറിവിളിച്ച നേസണെ കൂസാതെയും ബെല്‍ഫോര്‍ട്ടിന്റെ അത്യുജ്വല മുന്നേറ്റം.
18ന് ഇതേ സ്റ്റേഡിയത്തില്‍, ബ്ലാസ്റ്റേഴ്സിന് കലാശപ്പോരിനിറങ്ങാം. അതേസമയം, മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഡല്‍ഹിക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനല്‍റ്റി റഫറി നിഷേധിച്ചത് മല്‍സരശേഷം ചെറിയ സംഘര്‍ഷത്തിനു കാരണമായി. മാര്‍സലീഞ്ഞോയെ ബോക്സിനുള്ളില്‍ ജിങ്കാന് വീഴ്ത്തിയതാണ് തര്‍ക്കത്തിന് കാരണമായത്. പെനല്‍റ്റി നിഷേധിച്ച റഫറിയെ ചോദ്യം ചെയ്ത ഗാഡ്സെയ്ക്ക് മഞ്ഞക്കാര്‍ഡും കിട്ടി.
English Summary: ISL 2016: Kerala Blasters beat Delhi Dynamos