ആപ്പ്ജില്ല

എെഎസ് എൽ: എഫ് സി ഗോവയ്ക്ക് 11 കോടി രൂപ പിഴ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തിനിടെയുള്ള അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് പിഴ.

TNN 6 May 2016, 11:56 am
എഫ് സി ഗോവയ്ക്ക് 11 കോടി രൂപ പിഴ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തിനിടെയുള്ള അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് പിഴ. അടുത്ത സീസണിലെ ടീമിന്റെ 15 പോയന്റ് വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. എഎസ്‌എല്‍ റെഗുലേറ്ററി കമ്മിറ്റിയുടെതാണ് ശക്തമായ അച്ചടക്ക നടപടി.
Samayam Malayalam isl fines fc goa rs 11 crore owners suspended
എെഎസ് എൽ: എഫ് സി ഗോവയ്ക്ക് 11 കോടി രൂപ പിഴ


ടൂര്‍ണമെന്റിലെ ഫൈനലിനൊടുവില്‍ വിജയികളായ ചെന്നൈയിന്‍ എഫ്സി മാര്‍ക്വീ താരം എലാനോ ബ്ലൂമറുമായുള്ള കയ്യാങ്കളിയാണു അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.

11 കോടി രൂപ പിഴയില്‍ ഒരു കോടി രൂപ ചെന്നൈയിന്‍ എഫ്സിക്കു നല്‍കണം. ഗോവ ടീം ഉടമകളായ ദത്തരാജ് സാല്‍ഗോക്കറെ ഐഎസ്‌എല്‍ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു മൂന്നു വര്‍ഷവും ശ്രീനിവാസ ഡെംപോയെ രണ്ടു വര്‍ഷവും വിലക്കിയിട്ടുമുണ്ട്. ഇരുവര്‍ക്കും അടുത്ത സീസണില്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പോലും അനുവാദമുണ്ടാകില്ല

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്