കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് അവർ പരാജയപ്പെട്ടത്. 88–ാം മിനിറ്റിൽ ഇന്ത്യൻ താരം റൗളിൻ ബോർഗസാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്.
എടികെ താരം സേനാ റാൾട്ടെ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. 32ാം മിനിറ്റിൽ താരം പുറത്ത് പോയതിന് ശേഷം പത്ത് പേരുമായാണ് ടീം കളിച്ചത്. മത്സരം വിജയിച്ച നോർത്ത് ഈസ്റ്റ് നാല് പോയിൻറുമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.
ആദ്യ മത്സരത്തിൽ അവർ സമനില പാലിച്ചിരുന്നു. എെഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടാണ് എടികെ ആദ്യ തോൽവി ഏറ്റു വാങ്ങിയത്.