മിലാന്: ലോകഫുട്ബോളിലെ കരുത്തന്മാരായ അസൂറിപ്പട ഇല്ലാത്ത ഫിഫ ലോകകപ്പാണ് റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുക. 60 വര്‍ഷത്തിനു ശേഷം അസൂറികള്‍ ആദ്യമായി ലോകകപ്പ് യോഗ്യതനേടാതെ പോയി. നിര്‍ണായക പ്ലേ ഓഫ് രണ്ടാം പാദത്തില്‍ സ്വീഡനോട് സ്വന്തം മൈതാനത്ത് ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പിന്റെ പടിക്കു പുറത്തായത്. സ്വീഡനില്‍ നടന്ന ആദ്യപാദത്തില്‍ 1-0ന് സ്വീഡന് ജയിച്ചിരുന്നു. ഇതോടെ 1-0ന്റെ മേല്‍ക്കൈയില്‍ സ്വീഡന് അകത്തും ഇറ്റലി പുറത്തും.
1958ല്‍ സ്വീഡന് ആതിഥേയരായ ലോകകപ്പാണ് അസൂറികള്‍ക്കു യോഗ്യത നേടാനാവാതെ പോയ ഏക ലോകകപ്പ്. 1930ലെ ലോകകപ്പില്‍ ഇറ്റലി പങ്കെടുത്തിരുന്നുമില്ല. രണ്ടു പതിറ്റാണ്ടോളം ഇറ്റലിയുടെ ഗോള്‍ വല കാത്ത ഇതിഹാസ താരം ജിയാന്‍ലൂയിജി ബഫണ് ഈ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നു വിരമിക്കുകയും ചെയ്തു.