കൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻറിൻെറ ഫൈനൽ റൗണ്ടിൽ കേരളത്തിന് തകർപ്പൻ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ചണ്ഡീഗഡിനെ കേരളം 5-1നാണ് തകർത്തത്. കേരളത്തിനായി എം.എസ്.ജിതിൻ രണ്ട് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
സജിത്ത്, ശ്രീക്കുട്ടന്, അഫ്ദാല്‍ എന്നിവരും ഗോളുകൾ നേടി. മത്സരത്തിൻെറ 11ാം മിനിറ്റിൽ തന്നെ ജിതിൻ കേരളത്തിനായി ആദ്യ ഗോൾ നേടി. സജിത്തിലൂടെ കേരളം പിന്നീട് ലീഡുയർത്തി. രണ്ടാം പകുതിയിലാണ് കേരളത്തിൻെറ മൂന്ന് ഗോളുകൾ പിറന്നത്.
കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് വിശാൽ ശർമ്മയിലൂടെ ചണ്ഡീഗഡ് ആശ്വാസഗോൾ നേടിയത്.