ആപ്പ്ജില്ല

LIVE: കേരള ബ്ലാസ്‍റ്റേഴ്‍സ്‍ vs മെൽബൺ സിറ്റി എഫ്‍സി

കേരള ബ്ലാസ്റ്റേഴ്‍സ്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എഫ്‍സിയെ നേരിടുന്നു

Samayam Malayalam 24 Jul 2018, 8:53 pm
കൊച്ചി: ലാലിഗ വേൾഡ് പ്രീ സീസൺ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‍സ്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എഫ്‍സിയെ നേരിടുന്നു. മൂന്നു മത്സരങ്ങളിലെ ആദ്യത്തെ മത്സരമാണിന്ന് നടക്കുന്നത്. മലയാളി ഫുട്‍ബോളര്‍ സി.കെ വിനീത് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‍സ്‍ കളിക്കാനിറങ്ങുന്നത്.
Samayam Malayalam kerala blasters
കേരള ബ്ലാസ്‍റ്റേഴ്‍സ്‍ - മെൽബൺ സിറ്റി എഫ്‍സി


കളി അവസാനിച്ചു. നാണക്കേടോടെ ഫൈനല്‍ വിസില്‍. മെല്‍ബണ്‍ എഫ്‍സി 6 - 0 കേരള ബ്ലാസ്റ്റേഴ്‍സ്‍

79' GOAL!!! മെൽബൺ 6-ാം ഗോൾ നേടി.

75' GOAL!!! മെൽബൺ 5-ാം ഗോൾ നേടി.

68' ആദ്യ മഞ്ഞക്കാര്‍ഡ്. അനസ് എടത്തൊടിക

66' കഴിഞ്ഞ 2 മിനിറ്റിനുള്ളില്‍ കേരള ബ്ലാസ്റ്റേഴ്‍സ്‍ ഗോള്‍ കീപ്പര്‍ പരീക്ഷിക്കപ്പെടുന്നത് മൂന്നാം തവണ. ധീരജ് നിരന്തരമായി ഡൈവ് ചെയ്യേണ്ടി വരുന്നു.

62' അപകടകരമായ ഒരു കോര്‍ണര്‍. ആര്‍ക്കും തൊടാനാകാതെ പന്ത് ഗോള്‍ലൈന്‍ കടക്കുന്നു

59' കേരള ബ്ലാസ്റ്റേഴ്‍സിന് അനുകൂലമായി കോര്‍ണര്‍. മെല്‍ബണ്‍ താരങ്ങള്‍ തടഞ്ഞു. വീണ്ടുമൊരു കോര്‍ണര്‍. ഇത്തവണ മോശം കിക്ക്. കേരളം മറ്റൊരു അവസരം കൂടി നഷ്‍ടപ്പെടുത്തുന്നു.

56' GOAL!!! നാലാം ഗോള്‍ റൈലി മക്ഗ്രീ. ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന് ഒന്നും ചെയ്യാനാകുന്നില്ല. പ്രായക്കുറവും പരിചയക്കുറവും ഗോളുകളാകുന്നു

54' മത്സരത്തില്‍ ആദ്യമായി കേരളത്തിന് ഒരു ആധികാരികമായ അവസരം. കെ. പ്രശാന്തിന്‍റെ ലോങ് ഷോട്ട് ഗോള്‍കീപ്പര്‍ കൈയില്‍ ഒതുക്കുന്നു.

50' GOAL!!! മൂന്നാം ഗോള്‍. ഇത്തവണ ഗോള്‍ വെയ്‍ല്‍സ്‍ വക. കേരള ബ്ലാസ്റ്റേഴ്‍സ്‍ പ്രതിരോധം തകര്‍ന്നു. ഗോള്‍ തടയാനുള്ള സന്ദേശ് ജിങ്കന്‍റെ ശ്രമം വിഫലം.

47' സുവര്‍ണാവസരം തുലച്ച് സെയ്‍മണ്‍ലെ ഡൂംഗല്‍. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ കേരളത്തിന് ലഭിച്ച അവസരം തുലച്ചു.

രണ്ടാം പകുതി ആരംഭിക്കുന്നു. കൊച്ചിയില്‍ മഴ. ആദ്യ പകുതിയില്‍ കളിച്ച കെസിറോണ്‍ കിസിറ്റോയെ പിന്‍വലിച്ചു. പകരം പെക്യുസണ്‍ കളത്തില്‍

ആദ്യ പകുതിയില്‍ 1 മിനിറ്റ് അധിക സമയം

42' പന്ത് കാലില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‍സ്‍. മെല്‍ബണ്‍ മിഡ്‍ഫീല്‍ഡ്‍ ബ്ലാസ്റ്റേഴ്‍സ്‍ താരങ്ങളെ കളിപ്പിക്കുന്നു.43-ാം മിനിറ്റില്‍ ഗോള്‍ എന്ന് ഉറച്ച അവസരം കേരള പ്രതിരോധതാരം സിറില്‍ കാലി രക്ഷപെടുത്തുന്നു.

38' ഇതുവരെ കേരള ബ്ലാസ്റ്റേഴ്‍സ്‍ വഴങ്ങിയത് 7 കോര്‍ണറുകള്‍

33' GOAL!!! ഗോള്‍, മെല്‍ബണ്‍ 2-0 കേരള ബ്ലാസ്റ്റേഴ്‍സ്‍. ഗോള്‍ നേടിയത് റൈലി മക്ഗ്രീ

30' GOAL!!! മെല്‍ബണ്‍ സിറ്റി എഫ്‍സി ആദ്യ ഗോള്‍ നേടി. അര്‍ഹിക്കുന്ന ഗോള്‍. നിരവധി മുന്നേറ്റങ്ങള്‍ക്ക് ശേഷം ഗോള്‍ നേടിയത് ഡാരിയോ വിഡോസിച്ച്. കേരള ബ്ലാസ്റ്റേഴ്‍സ്‍ 0 - 1 മെല്‍ബണ്‍ സിറ്റി

26' പന്ത് കൂടുതല്‍ സമയം കൈവശം വക്കുന്നത് മെല്‍ബണ്‍ സിറ്റി എഫ്‍സി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്