ആപ്പ്ജില്ല

മത്സരത്തിനിടെ പരിക്കേറ്റ മലയാളി കിക്ബോക്സര്‍ മരിച്ചു

68 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ 'കോമ'യിൽ...

TNN 17 Nov 2017, 2:59 pm
കൊച്ചി: മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി കിക് ബോക്സിങ് താരം മരിച്ചു. കോട്ടയം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്‍ണനാണ് 68 ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്.
Samayam Malayalam kk harikrishnan kerala kickboxer injured in fight dies
മത്സരത്തിനിടെ പരിക്കേറ്റ മലയാളി കിക്ബോക്സര്‍ മരിച്ചു


റായ്‍പൂരില്‍ സെപ്റ്റംബറില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന് ഇടയിലാണ് ഹരികൃഷ്‍ണന് തലയ്ക്ക് അടിയേറ്റത്. രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് കോമയില്‍ ആയ ഹരികൃഷ്‍ണനെ റായ്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചു. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല.

ദേശീയ ചാമ്പ്യന്‍ഷിപ്പിന് നാല് മാസം മുന്‍പ് ഒരു വാഹന അപകടത്തില്‍ ഹരികൃഷ്‍ണന് പരിക്കേറ്റിരുന്നു. അന്ന് തലയ്‍ക്കേറ്റ മുറിവിലേക്ക് വീണ്ടും ഉണ്ടായ ആഘാതമാണ് ജീവന്‍ എടുത്തതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

2015ല്‍ ഏഷ്യന്‍ തായ്‍ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതാരമാണ് ഹരികൃഷ്‍ണന്‍. മാന്നാനം കെഇ കോളേജില്‍ നിന്ന് എംഎസ്‍ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. 24 വയസായിരുന്നു.

ഛത്തീസ്‍ഗഢ് മുഖ്യമന്ത്രിയുടെ മരുമകളുടെ ചികിത്സക്കുവേണ്ടി റായ്‍പൂര്‍ ആശുപത്രിയില്‍ നിന്ന് മാറ്റിയതാണ് ഹരികൃഷ്‍ണന്‍ മരിക്കാന്‍ കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്