ആപ്പ്ജില്ല

കൊച്ചിയില്‍ കൗതുകമായി 'ബബിള്‍ സോക്കര്‍ ലീഗ്'

ഫുട്‌ബോളിന്റെ രസകരമായ മറ്റൊരു രൂപം നഗരത്തിൽ പുതു അനുഭവമാവുകയാണ്

Samayam Malayalam 20 May 2018, 8:51 pm
കൊച്ചി: കൊച്ചിയില്‍ കൗതുകമുണർത്തി ബബിള്‍സ് സോക്കര്‍ ലീഗ്. സുതാര്യമായ പ്ലാസ്റ്റിക് കുമിളകള്‍ തലയിലൂടെയിട്ട് കാലുകള്‍ കൊണ്ടാണ് ഈ ഫുട്‌ബോള്‍ കളി നടക്കുന്നത്. ഫുട്‌ബോളിന്റെ രസകരമായ മറ്റൊരു രൂപം നഗരത്തിൽ പുതു അനുഭവമാവുകയാണ്. ബലൂണുകള്‍ ധരിച്ച് പരസ്പരം തട്ടിയും മുട്ടിയുമുള്ള മത്സരമാണിത്.
Samayam Malayalam 32910013_711814272361092_1013387410253283328_n


ശനിയാഴ്ച രാവിലെ കടവന്ത്ര സെസ്റ്റോ ഫുട്‌ബോള്‍ ടര്‍ഫില്‍ പ്രാഥമിക മത്സരങ്ങളോടെയാണ് 'ബബിള്‍ സോക്കര്‍ ലീഗ്' ആരംഭിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ബബിള്‍ സോക്കര്‍ ലീഗിന് കളമൊരുങ്ങുന്നത്. നാലുപേര്‍ വീതമുള്ള ടീമുകളാണ് മത്സരിക്കുന്നത്. പത്ത് മിനിറ്റാണ് കളിയുടെ ആകെ ദൈര്‍ഘ്യം. ഇതിനിടയില്‍ ആദ്യ അഞ്ച് മിനിറ്റിന് ശേഷം ഹാഫ് ടൈം ബ്രേക്കുണ്ട്.

കോര്‍പ്പറേറ്റ് ടീമുകള്‍, സ്‌കൂള്‍-കോളേജ് ടീമുകള്‍, പ്രൊഫഷണല്‍ ക്ലബ്ബുകള്‍, വനിതകള്‍ എന്നിങ്ങനെ ഇനം തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 26-ന് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്