മാഡ്രിഡ്: ലാലിഗയിൽ തകർപ്പൻ വിജയവുമായി ബാഴ്സലോണയുടെ മുന്നേറ്റം. റയോ വല്ലകാനോയെ 3-1നാണ് ബാഴ്സലോണ തകർത്തത്. ഒരു ഗോളടിക്കുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത ലയണൽ മെസ്സി മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.
മെസ്സിക്ക് പുറമെ ജെറാർഡ് പിക്വ, ലൂയി സുവാരസ് എന്നിവരും ബാഴ്സലോണക്കായി ഗോളടിച്ചു. റൗള്‍ ഡി തോമസിൻെറ ഗോളിലൂടെ റയോ വല്ലകാനോയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. പിന്നീട് മൂന്ന് ഗോൾ തിരിച്ചടിച്ചാണ് ബാഴ്സ വിജയിച്ചത്.
ലാലിഗയിൽ ബാഴ്സയുടെ അപരാജിതമായ 15ാം മത്സരമാണിത്.