ആപ്പ്ജില്ല

കളിക്കിടെ മെസ്സി സോക്സിൽ നിന്നെടുത്തതെന്ത്: വിവാദം കൊഴുക്കുന്നു

മത്സരത്തിനിടെയുണ്ടായ മറ്റൊരു സംഭവം ബാഴ്സ സൂപ്പർതാരത്തെ വിവാദ നായകനാക്കിയിരിക്കുകയാണ്

TNN 20 Oct 2017, 1:03 pm
ബാഴ്സിലോണ: യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ 100 ഗോൾ തികച്ചതിൻെറ ആവേശത്തിലാണ് മെസ്സി. ഒളിമ്പിയാക്കോസിനെതിരായ മത്സരത്തിലാണ് 100-ാം ഗോള്‍ സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിനിടെയുണ്ടായ മറ്റൊരു സംഭവം ബാഴ്സ സൂപ്പർതാരത്തെ വിവാദ നായകനാക്കിയിരിക്കുകയാണ്.
Samayam Malayalam lionel messis tablet video creates controversy
കളിക്കിടെ മെസ്സി സോക്സിൽ നിന്നെടുത്തതെന്ത്: വിവാദം കൊഴുക്കുന്നു


കളിക്കിടെ മെസ്സി സോക്സിൽ നിന്ന് എന്തോ എടുക്കുന്ന വീഡിയോയാണ് വിവാദത്തിന് തുടക്കമിട്ടത്. സോക്സിൽ നിന്നെടുത്തത് മെസ്സി വായിലിട്ട് കഴിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത് ഉത്തേജകമരുന്നാണെന്നാണ് ചിലർ ആരോപിച്ചത്.



എന്നാൽ ആരോപണങ്ങളെ തള്ളി ടീം മാനേജർ രംഗത്തെത്തി. ‘കളിക്കാര്‍ ഗ്ലൂക്കോസ് കഴിക്കുന്ന കാര്യം എനിക്കറിയാം. അത് കഴിച്ച് ഗോളടിക്കണമെങ്കില്‍ ഒരു ചുമട് ഗ്ലൂക്കോസ് ഗുളികയെങ്കിലും മെസി കഴിക്കേണ്ടി വരും.’ എന്നാണ് ടീം മാനേജർ പറഞ്ഞത്. ഇത് ഗ്ലൂക്കോസ് ടാബ‍്‍ലറ്റ് ആണെന്ന് തന്നെയാണ് അന്തർദ്ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

Lionel Messi's tablet video creates controversy

A video which showed Lionel Messi taking tablet from his socks during a match sparked controversy.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്