ആപ്പ്ജില്ല

ഇറ്റലിയുടെ പുതിയ കോച്ചായി ഡി ബിയാജിയോ

ലോകകപ്പ് യോഗ്യത നേടാതെ പുറത്തായ ഇറ്റലിയുടെ താൽക്കാലിക കോച്ചായി ല്യൂഗി ഡി ബിയാജിയോയെ നിയമിച്ചു

TNN 6 Feb 2018, 3:23 pm
മിലാൻ: ലോകകപ്പ് യോഗ്യത നേടാതെ പുറത്തായ ഇറ്റലിയുടെ താൽക്കാലിക കോച്ചായി ല്യൂഗി ഡി ബിയാജിയോയെ നിയമിച്ചു. മാർച്ചിൽ നടക്കുന്ന സൗഹ‍ൃദ മത്സരങ്ങളിൽ ഡി ബിയാജിയോ ആയിരിക്കും മുൻ ലോക ചാമ്പ്യൻമാരുടെ പരിശീലകൻ.
Samayam Malayalam luigi di biagio appointed as italya interim coach
ഇറ്റലിയുടെ പുതിയ കോച്ചായി ഡി ബിയാജിയോ


അ‍ർജൻറീനക്കും ഇംഗ്ലണ്ടിനും എതിരെയാണ് സൗഹൃദ മത്സരങ്ങൾ. നിലവിൽ ഇറ്റലിയുടെ അണ്ടർ 21 ടീമിൻെറ പരിശീലകനാണ് ഡി ബിയാജിയോ. 1998-2002 കാലങ്ങളിൽ അദ്ദേഹം ഇറ്റലിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ക്ലബ് തലത്തിൽ ഇന്റർ മിലാന് വേണ്ടിയും റോമക്ക് വേണ്ടിയും ബിയാജിയോ കളിച്ചിരുന്നു.

മാഞ്ചസ്റ്ററിൽ മാ‍ർച്ച് 23ന് അ‍ർജൻറീനക്കെതിരെയും 27ന് വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെയും ഇറ്റലി ഇറങ്ങും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്