ആപ്പ്ജില്ല

Magnus Carlsen: കാൾസണ് തുടർച്ചയായ നാലാം ലോക ചെസ് കിരീടം

ട്രൈബ്രേക്കറിലൂടെ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് കാൾസൺ കിരീടമുറപ്പിച്ചത്

Samayam Malayalam 29 Nov 2018, 8:21 am
ലണ്ടൻ: തുടർച്ചയായ നാലാം തവണയും ലോക ചെസ് കിരീടം സ്വന്തമാക്കി മാഗ്നസ് കാൾസൺ. അമേരിക്കയുടെ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് കാൾസൺ നാലാം കിരീടം സ്വന്തമാക്കിയത്. ട്രൈബ്രേക്കറിലൂടെയാണ് കാൾസൺ ഫാബിയാനോയെ പരാജയപ്പെടുത്തിയത്.
Samayam Malayalam magnus carlsen


ട്രൈബ്രേക്കറിൽ തുടർച്ചയായ മൂന്ന് ഗെയിമുകളിൽ കാൾസൺ വ്യക്തമായ ലീഡ് നേടിയതോടെയാണ് ഫാബിയാനോയുടെ പരാജയം ഉറപ്പായത്. നിശ്ചിത 12 ഗെയിമുകൾ സമനിലയിൽ തുടർന്ന ശേഷമാണ് കളി ടൈബ്രേക്കറിലേക്ക് നീങ്ങിയത്. 1990ൽ കാസ്പറോവും കാർപറോവും തമ്മിൽ ഏറ്റുമുട്ടിയ ശേഷം ആദ്യമായാണ് ലോക ഒന്നും രണ്ടും താരങ്ങൾ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2013ൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപിച്ചാണ് ആദ്യമായി കാൾസൺ ലോക കിരീടം നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്