ആപ്പ്ജില്ല

മലയാളി അത‍്‍ലറ്റ് ജിൻസൺ ജോൺസണ് അർജുന അവാർഡ്

ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജോൺസണെ അവാർഡിന് അർഹനാക്കിയത്

Samayam Malayalam 17 Sept 2018, 4:03 pm
ന്യൂഡൽഹി: മലയാളി അത‍്‍ലറ്റ് ജിൻസൺ ജോൺസണ് അർജുന അവാർഡ്. ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജോൺസണെ അവാർഡിന് അർഹനാക്കിയത്. 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ ജോൺസൺ.
Samayam Malayalam Jakarta: Gold medallist athlete Jinson Johnson celebrates during the medal cerem...
Gold medallist athlete Jinson Johnson celebrates during the medal ceremony for the men's 1500m event, at the 18th Asian Games 2018, in Jakarta, Indonesia on Thursday, Aug 30, 2018.Photo/Vijay Verma)


അഞ്ച് ലക്ഷം രൂപയും വെള്ളിയിൽ തീർത്ത അർജ്ജുന ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഭാരോദ്വഹന താരം മിരാഭായ് ചാനുവിനെയും രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാ‍ർശ ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്