ലണ്ടൻ: പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കുതിപ്പ് തുടരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ സ്വൻസീയെ 4-0ന് തകർത്ത് അവർ തുടർച്ചയായ 15ാം വിജയം സ്വന്തമാക്കി. സൂപ്പർ താരം ഡേവിഡ് സിൽവ സിറ്റിക്കായി ഇരട്ടഗോളുകൾ നേടി.
കെവിൻ ഡി ബ്രൂനെ, സെർജിയോ അഗ്യൂറോ എന്നിവർ ഓരോ ഗോൾ വീതം നേടി. തുടർച്ചയായ വിജയങ്ങളുടെ കാര്യത്തിൽ 2002ൽ ആഴ്സണൽ പ്രീമിയർ ലീഗിൽ സ്ഥാപിച്ച റെക്കോർഡ് സിറ്റി മറി കടന്നു. ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 11 പോയിൻറ് മുന്നിലാണ് അവർ.