ലണ്ടൻ: സെർജിയോ അഗ്യൂറോയുടെ ഹാട്രിക്ക് മികവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയപാതയിൽ. ന്യൂകാസിൽ യുണൈറ്റഡിനെ 3-1നാണ് സിറ്റി തകർത്തത്. വിജയത്തോടെ ലീഗിൽ 12 പോയിൻറിൻെറ ലീഡിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ടീം.
തുടർച്ചയായി 30 മത്സരങ്ങൾ വിജയിച്ച സിറ്റിയുടെ കുതിപ്പ് ലിവർപൂളാണ് അവസാനിപ്പിച്ചത്. 4-3നായിരുന്നു സിറ്റി ലിവർപൂളിനേട് തോൽവിയേറ്റു വാങ്ങിയത്. എന്നാൽ ശനിയാഴ്ച ന്യൂകാസിലിനെതിരെ മിന്നുന്ന വിജയവുമായി സിറ്റി തിരിച്ചെത്തിയിരിക്കുകയാണ്. 34,63,83 മിനിറ്റുകളിലാണ് അഗ്യൂറോ ഗോൾ നേടിയത്. ജേക്കബ് മർഫി ന്യൂകാസിലിൻെറ ആശ്വാസ ഗോൾ നേടി.