ആപ്പ്ജില്ല

ഷറപ്പോവ ശിക്ഷിക്കപ്പെടണം: റാഫേൽ നദാൽ

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തിയ മരിയ ഷറപ്പോവക്കെതിരെ

TNN 10 Mar 2016, 9:28 pm
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തിയ മരിയ ഷറപ്പോവക്കെതിരെ നടപടിയെടുക്കണമെന്ന് ടെന്നിസ് താരം റാഫേല്‍ നദാല്‍. ലോക ഉത്തേജക മരുന്ന് ഏജന്‍സിയുടെ നിരോധിത പട്ടികയില്‍പ്പെട്ട മെല്‍ഡോനിയെന്ന മരുന്നാണ് ഷറപ്പോവ ഉപയോഗിച്ചത്. തന്റെ തെറ്റുകള്‍ സമ്മതിച്ചുകൊണ്ട് ഷറപ്പോവ കുറ്റ സമ്മതം നടത്തുകയും ചെയ്തിരുന്നു.
Samayam Malayalam maria sharapova should be punished rafael nadal
ഷറപ്പോവ ശിക്ഷിക്കപ്പെടണം: റാഫേൽ നദാൽ


താൻ ഉത്തേജക മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പലയിടത്തുനിന്നും അപവാദങ്ങള്‍ പരക്കുന്നുണ്ട്. ആരും ഇത്തരം കുപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും നദാല്‍ വ്യക്തമാക്കി. താൻഒരു കറതീര്‍ന്ന മനുഷ്യനാണ്. കരിയറിന്റെ ഉയര്‍ച്ചക്കായി ചെറുതായൊന്നുമല്ല താന്‍ പ്രയത്‌നിച്ചിട്ടുള്ളത്. പക്ഷേ ഇതിനിടയിലൊന്നും തെറ്റായ ഒരു തോന്നല്‍ പോലും ഇതേവരെ ഉണ്ടായിട്ടില്ലെന്ന് നദാല്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്