ആപ്പ്ജില്ല

മേരി കോമിന് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്വർണം

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ താരത്തിൻെറ അഞ്ചാമത് സ്വർണമെഡൽ നേട്ടമാണിത്

TNN 8 Nov 2017, 1:42 pm
ഹോ ചി മിങ് സിറ്റി: ഇന്ത്യയുടെ മേരി കോമിന് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം. 48 കിലോഗ്രാം ഫൈനലിൽ കൊറിയയുടെ കിം ഹ്യാങ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വർണം നേടിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ താരത്തിൻെറ അഞ്ചാമത് സ്വർണമെഡൽ നേട്ടമാണിത്.
Samayam Malayalam mary kom wins gold medal at asian boxing championships
മേരി കോമിന് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്വർണം


48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരത്തിൻെറ ആദ്യ ഏഷ്യൻ സ്വർണമെഡൽ നേട്ടം കൂടിയാണ് ഇത്. ജപ്പാൻെറ ത്സുബാസയെ 5-0 എന്ന സ്കോറിന് തകർത്താണ് മേരി കോം ഫൈനലിൽ എത്തിയിരുന്നത്. നിലവിൽ രാജ്യസഭാ എംപിയായ മേരി കോം മുൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് കൂടിയാണ്.

51 കിലോഗ്രാം വിഭാഗത്തിലാണ് താരം കൂടുതൽ തവണയും മത്സരിച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്