ആപ്പ്ജില്ല

മെൽബൺ സിറ്റി എഫ്‍സി താരങ്ങള്‍ കൊച്ചിയിലെത്തി

24ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെയാണ് സിറ്റി ബ്ലൂസ് എന്നറിയപ്പെടുന്ന മെൽബൺ സിറ്റിയുടെ ആദ്യ മൽസരം

Samayam Malayalam 21 Jul 2018, 2:12 pm
കൊച്ചി : ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിനായി ഓസ്ട്രേലിയ എ ഡിവിഷൻ ലീഗിലെ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ മെൽബൺ സിറ്റി എഫ്സി കൊച്ചിയിലെത്തി. പനമ്പിള്ളി നഗർ സ്കൂൾ മൈതാനത്തിൽ ഇവർ പരിശീലനത്തിനിറങ്ങി തുടങ്ങി.
Samayam Malayalam laliga


ഓസ്ട്രേലിയയുടെ ദേശീയ കുപ്പാമണിഞ്ഞിട്ടുള്ള ഗോളി യൂജിൻ ഗാലെകോവിച്, നഥാനിയൽ എറ്റ്കിൻസൺ, ല്യൂക്ക് ബ്രാറ്റൺ തുടങ്ങിയവർ ടീമിലുണ്ട്. 24ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെയാണ് സിറ്റി ബ്ലൂസ് എന്നറിയപ്പെടുന്ന മെൽബൺ സിറ്റിയുടെ ആദ്യ മൽസരം. 27ന് അവർ സ്പാനിഷ് ലാ ലിഗ ടീമായ ജിറോണ എഫ്സിയെയും നേരിടും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്