ആപ്പ്ജില്ല

മെസ്സിക്കും റൊണാൾഡോയ്ക്കും നെയ്മറിനും മേലെ സല

10 വര്‍ഷം കൊണ്ട് മെസിയും, ക്രിസ്റ്റ്യാനോയും വളര്‍ന്ന നിലവാരത്തിലേക്ക് സല ഇപ്പോള്‍ തന്നെ എത്തിയിരിക്കുന്നു

Samayam Malayalam 23 Apr 2018, 11:39 pm
മെസ്സിക്കും, ക്രിസ്റ്റിയാനോക്കും മീതെ ഒരാളോ. അപ്രതീക്ഷിതമായിട്ടായിരുന്നു മുഹമ്മദ് സലയുടെ കടന്നു വരവ്. മെസിക്കും, ക്രിസ്റ്റ്യാനോയ്ക്കും പിന്നാലെ ബാലന്‍ ദി ഓര്‍ കയ്യടക്കുക നെയ്മറാകുമെന്ന വിലയിരുത്തൽ തെറ്റിച്ചായിരുന്നു സലയുടെ വരവ്. ഒരു സീസണ്‍ കൊണ്ട് തന്നെ സല വ്യക്തികത നേട്ടങ്ങള്‍ പലതും തന്റെ പേരിലാക്കി. ഇപ്പോള്‍ പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയറായും സല മാറിയിരിക്കുകയാണ്.
Samayam Malayalam 30709086_1457482611063685_2764915356060352512_n



സീസണില്‍ 41 തവണയാണ് സല വലകുലുക്കിയത്. 10 വര്‍ഷം കൊണ്ട് മെസിയും, ക്രിസ്റ്റ്യാനോയും വളര്‍ന്ന നിലവാരത്തിലേക്ക് സല ഇപ്പോള്‍ തന്നെ എത്തിയിരിക്കുന്നു എന്നായിരുന്നു ലിവര്‍പൂള്‍ നായകന്‍ ഹെന്‍ഡേഴ്‌സന്റെ പ്രതികരണം. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റോമയെ നേരിടുന്നതിന് ദിവസങ്ങള്‍ മാത്രം മുന്‍പാണ് പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സലയുടെ കൈകളിലേക്ക് എത്തുന്നത്. സലയ്ക്ക് മുന്‍പ് സുവാരസായിരുന്നു ലിവര്‍പൂളില്‍ നിന്നും പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്