ആപ്പ്ജില്ല

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് തുടക്കം

ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ മീ​റ്റ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു

Samayam Malayalam 15 Dec 2018, 1:18 pm
Samayam Malayalam school meet
ന്യൂഡല്‍ഹി: ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് ഡല്‍ഹിയില്‍ തിരിതെളിഞ്ഞു. ശനിയാഴ്ച മുതല്‍ വരുന്ന അഞ്ചു ദിവസം ഇനി പോരാട്ടങ്ങളുടെ ദിനം. രണ്ടായിരത്തിലധികം കൗമാര താരങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മത്സരങ്ങളില്‍ പങ്കെടുക്കാനായെത്തിയിരിക്കുന്നത്.

ത്യാഗരാജ സ്റ്റേഡിയത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മീറ്റ് ഉദ്ഘാടനം ചെയ്തു. അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ മുതലാണ് ആരംഭിക്കുന്നത്. ഫീല്‍ഡ് ഇനങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും നീന്തല്‍ മത്സരം തല്‍ക്കത്തോറ സ്റ്റേഡിയത്തിലും ഗെയിംസ് ഇനങ്ങള്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുമായിരിക്കും അരങ്ങേറുന്നത്.100, 400, 800 മീറ്റര്‍ മത്സരങ്ങളാണ് ശനിയാഴ്ചത്തെ ട്രാക്ക് ഇനങ്ങള്‍. കേരള ടീം ബുധനാഴ്ച മീറ്റിനായി ഡല്‍ഹിയിൽ എത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്