ആപ്പ്ജില്ല

ജർമ്മനിയുടെ തകർച്ച തുടരുന്നു; ഹോളണ്ടിനോട് 3-0ന് തോൽവി

എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജർമ്മനിയുടെ പരാജയം

Samayam Malayalam 14 Oct 2018, 3:10 pm
ആംസ്റ്റർഡാം: ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ഫുട്ബോളിൽ ജർമ്മനിയുടെ തകർച്ച തുടരുന്നു. 3-0നാണ് ഹോളണ്ട് ജർമ്മനിയെ പരാജയപ്പെട്ടത്. ആദ്യമായാണ് ഹോളണ്ടിനെതിരെ ജർമ്മനി ഇത്ര വലിയ മാർജിനിൽ തകരുന്നത്.
Samayam Malayalam Netherlands


വിർജിൽ വാൻ ഡിജിക് (30), മെംഫിസ് ഡീപേ (86), ജോർജീന്യോ വിജ്നാൽഡും (90+3) എന്നിവരാണ് ഹോളണ്ടിനായി ഗോളുകൾ നേടിയത്. യുവേഫ നേഷൻസ് ലീഗിലാണ് ജർമ്മനി തോൽവി ഏറ്റു വാങ്ങിയത്. തുടർച്ചയായി രണ്ടാം മത്സരത്തിലും ജർമ്മനിക്ക് ഗോൾ നേടാനായില്ല.

മത്സരത്തിൽ പരാജയപ്പെട്ടതോടെ ജർമ്മൻ കോച്ച് ജോ ക്വം ലോവിന് സമ്മർദ്ദം ഏറുകയാണ്. ലോകകപ്പിന് ശേഷവും അദ്ദേഹത്തെ നിലനിർത്താൻ ജർമ്മനി തീരുമാനിച്ചതായിരുന്നു. എന്നാൽ ജർമ്മനിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്