ആപ്പ്ജില്ല

ഇന്ത്യൻ ഫുട്ബോളിന് ഈ കോൺഗ്രസ് നേതാവിനെ മറക്കാനാവില്ല

'പ്രിയ ദാ' എന്നാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്

TNN 21 Nov 2017, 1:09 pm
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ് മുൻഷിയെ ഇന്ത്യൻ ഫുട്ബോളിന് മറക്കാനാവില്ല. രണ്ട് പതിറ്റാണ്ടോളം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻെറ (AIFF) പ്രസിഡൻറായിരുന്നു അദ്ദേഹം. രാജ്യത്തെ ഫുട്ബോൾ രംഗത്ത് സമഗ്ര മാറ്റത്തിനായി ഏറെ പ്രയത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
Samayam Malayalam nfl was priya ranjan dasmunsis contribution to indian football
ഇന്ത്യൻ ഫുട്ബോളിന് ഈ കോൺഗ്രസ് നേതാവിനെ മറക്കാനാവില്ല


2008ൽ ശരീരം തളർന്ന് കോമയിലായ അദ്ദേഹം ഇന്നലെയാണ് 72ാം വയസ്സിൽ വിട പറഞ്ഞത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു മുൻഷി. 1989ൽ ഫുട്ബോൾ ഫെഡറേഷൻെറ തലപ്പത്തെത്തിയ അദ്ദേഹം 2008 വരെ ആ സ്ഥാനത്ത് തുടർന്നു. 'പ്രിയ ദാ' എന്നാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഇന്ത്യൻ ഫുട്ബോളിൽ ദേശീയ ലീഗ് ആരംഭിച്ചത് അദ്ദേഹത്തിൻെറ നേതൃത്വത്തിലായിരുന്നു. 1996ൽ ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ചത് മുൻഷിയുടെ ഒറ്റയാളുടെ നേതൃത്വ മികവിലായിരുന്നു. 2006 ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയയും ക്രൊയേഷ്യയും തമ്മിൽ നടന്ന മത്സരത്തിന് മാച്ച് കമ്മീഷറായി നിയോഗിക്കപ്പെട്ടതും മുൻഷിയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്