ആപ്പ്ജില്ല

ഒളിമ്പിക് ടാസ്ക് ഫോഴ്‍സ്‍ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഒളിമ്പിക് മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താൻ...

TNN 11 Aug 2017, 6:24 pm
ന്യൂഡല്‍ഹി: ഒളിമ്പിക്സ് മത്സരങ്ങളിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖകള്‍ ഒളിമ്പിക് ടാസ്ക്ഫോഴ്‍സ്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അടുത്ത മൂന്ന് ഒളിമ്പിക് മത്സരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ് എട്ടംഗ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കിയത്.
Samayam Malayalam olympic task force submits final report to government
ഒളിമ്പിക് ടാസ്ക് ഫോഴ്‍സ്‍ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


ദേശീയ ബാഡ്‍മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ്, മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ വിരെന്‍ റാസ്‍ക്വിന്‍ഹ എന്നിവരുള്‍പ്പെട്ട സമിതിയാണ് കായികവകുപ്പ് സെക്രട്ടറി ശ്രീനിവാസിന് റിപ്പോര്‍ട്ട് നല്‍കിയത്.

റിയോ ഒളിമ്പിക് മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷമാണ് ഒളിമ്പിക് ടാസ്ക് ഫോഴ്‍സ്‍ രൂപീകരിച്ചത്. 2020,24,28 ഒളിമ്പിക്സുകളിലെ പ്രകടനം മെച്ചപ്പെടുത്താനുള്ള സഹായങ്ങള്‍ സമിതി നല്‍കും. കോച്ചുമാരും വിദേശത്തുള്ള വിദഗ്‍ധരും അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

മേയ് 23ന് ഒരു ഇടക്കാല റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

ഷൂട്ടര്‍ അഭിനവ് ബിന്ദ്ര, സ്കൂള്‍ സ്പോര്‍ട്‍സ് പ്രമോഷന്‍ ബോര്‍ഡ് തലവന്‍ ഓം പതക്ക്, ഹോക്കി കോച്ച് ബല്‍ദേവ് സിങ്, പ്രൊഫസര്‍ ജിഎല്‍ ഖന്ന, സ്പോര്‍ട്‍സ് അതോറിറ്റി ഗുജറാത്ത് ഡിജി സന്ദീപ് പ്രധാന്‍, ടൈംസ് ഗ്രൂപ്പ് ഡിജിറ്റില്‍ ചീഫ് എഡിറ്റര്‍ രാജേഷ് കല്‍റ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Olympic Task Force submits final report to government

The eight-member Olympic Task Force (OTF) constituted to recommend the roadmap for improving India's performance in the next three Olympics on Friday submitted its final report to the government.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്