ആപ്പ്ജില്ല

പോർച്ചുഗൽ-സ്പെയ്ൻ ആവേശമത്സരം ഇന്ന്

ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 18 ജയം സ്‌പെയിന്റെ അക്കൗണ്ടിലുള്ളപ്പോള്‍ 6 ജയം മാത്രമാണ് പോര്‍ച്ചുഗലിനുള്ളത്.

Samayam Malayalam 15 Jun 2018, 1:41 pm
ഈ ലോകകപ്പിൽ ഏറ്റവും ആവേശകരമായ മല്‍സരങ്ങളിലൊന്ന് ഇന്ന് നടക്കും. നിരവധി ആരാധക വൃന്ദമുള്ള ഇനിയേസ്റ്റയുടെ സ്‌പെയിനും, ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചഗലും ഏറ്റുമുട്ടുമ്പോള്‍ തീ പാറും. കളി തുടങ്ങും മുമ്പ് പഴയ പരിശീലകനെ മാറ്റി പുതിയ പരിശീലകനെ നിയമിച്ച സ്‌പെയിനിലേക്കാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.
Samayam Malayalam fifa

വമ്പന്‍ പോരാട്ടങ്ങള്‍ കുറവായ ആദ്യ റൗണ്ടില്‍ ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടങ്ങളിലൊന്നാണ് സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള ഇന്നത്തെ ക്ലാസിക്ക് മല്‍സരം. സ്‌പെയിന്‍-പോര്‍ച്ചുഗല്‍ കളി ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുമെന്നാണ് കരുതുന്നത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 18 ജയം സ്‌പെയിന്റെ അക്കൗണ്ടിലുള്ളപ്പോള്‍ 6 ജയം മാത്രമാണ് പോര്‍ച്ചുഗലിനുള്ളത്. ഇന്ത്യൻ സമയം രാത്രി 11.30നാണ് മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്