ആപ്പ്ജില്ല

ആർസനലിനെ 4-0ന് തകർത്ത് ലിവർപൂൾ

മത്സരത്തിൻെറ പതിനേഴാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. പിന്നീട് തുടരെ തുടരെയായി ആർസനൽ ഗോൾ മുഖത്ത് ലിവർപൂളിൻെറ ആക്രമണം തന്നെയായിരുന്നു.

TNN 28 Aug 2017, 11:46 am
ലിവർപൂൾ: പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ലിവർപൂൾ ആർസനലിനെ 4 - 0ന് തകർത്തു. റോബർട്ടോ ഫെർമിനോ, സാദിയോ മെയ്ൻ, മുഹമ്മദ് സലാഹ്, ഡാനിയൽ സ്റ്റുറിഡ്ജ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. അലക്സി സാഞ്ചസിൻെറ തിരിച്ചുവരവിനും ആഴ്സൺ വെംഗറുടെ ടീമിനെ രക്ഷിക്കാനായില്ല.
Samayam Malayalam premier league liverpool thrash arsenal 4 0
ആർസനലിനെ 4-0ന് തകർത്ത് ലിവർപൂൾ


തുടക്കത്തിൽ തന്നെ ആക്രമണോത്സുക ഫുട്ബോളാണ് ലിവർപൂൾ നടത്തിയത്. മത്സരത്തിൻെറ പതിനേഴാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. പിന്നീട് തുടരെ തുടരെയായി ആർസനൽ ഗോൾ മുഖത്ത് ലിവർപൂളിൻെറ ആക്രമണം തന്നെയായിരുന്നു.

അമ്പത്തിയേഴാം മിനിറ്റിൽ സലാഹ് നേടിയ മൂന്നാം ഗോൾ അക്ഷരാർഥത്തിൽ ലിവർപൂൾ ആക്രമണനിരയുടെ പന്തടക്കം വെളിവാക്കുന്നതായിരുന്നു. കിട്ടിയ കോർണർ ആർസനൽ പ്രതിരോധത്തെ തകർത്ത് സലാഹ് ഗോൾവലയ്ക്കുള്ളിൽ എത്തിക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ ഗോളടിക്കാൻ ആർസനലിന് അവസരം ലഭിച്ചെങ്കിലും അതവർക്ക് മുതലാക്കാനായില്ല. ആദ്യഗോളിന് ശേഷം തിരമാല പോലെ ആഞ്ഞടിച്ച ലിവർപൂൾ നിര പിന്നെ ആർസനലിന് ഒരവസരവും കൊടുക്കുകയും ചെയ്തില്ല.

Premier League: Liverpool thrash Arsenal 4-0

Arsenal's early-season problems mounted at Anfield on Sunday after they were condemned to a miserable 4-0 defeat by Jurgen Klopp's rampant Liverpool.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്