ആപ്പ്ജില്ല

നെയ‍്‍മ‍ർ തിരിച്ചെത്തി; മൊണാക്കോയെ തകർത്ത് പിഎസ്‍ജി

ബ്രസീൽ സൂപ്പർതാരം നെയ‍്‍മ‍ർ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ പിഎസ്‍ജിക്ക് മിന്നുന്ന വിജയം

Samayam Malayalam 5 Aug 2018, 12:23 pm
ഷെൻസേൻ: ബ്രസീൽ സൂപ്പർതാരം നെയ‍്‍മ‍ർ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ പിഎസ്‍ജിക്ക് മിന്നുന്ന വിജയം. അർജൻറീന താരം ഏയ്ഞ്ചൽ ഡി മരിയയുടെ ഇരട്ടഗോൾ മികവിൽ മൊണാക്കോയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ തകർത്തത്. ചൈനയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിലാണ് പിഎസ്‍ജിയുടെ വിജയം.
Samayam Malayalam psg beat monaco 4 0 in china
നെയ‍്‍മ‍ർ തിരിച്ചെത്തി; മൊണാക്കോയെ തകർത്ത് പിഎസ്‍ജി


ക്രിസ്റ്റഫർ കുൻകു, തിമൂത്തി വിയ എന്നിവരും ടീമിനായി ഓരോ ഗോളുകൾ നേടി. 33 മിനിറ്റിൽ ഫ്രീകിക്കിലൂടെയാണ് ഡിമരിയ ആദ്യഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ടീമിൻെറ നാലാം ഗോളും അദ്ദേഹം നേടി. ലോകകപ്പിന് ശേഷം നെയ‍്‍മ‍ർ ക്ലബ്ബിൽ കളിക്കുന്ന ആദ്യ മത്സരമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്